Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നത് എന്താണ്?
ആഹാരം
2. നമ്മുടെ വളര്‍ച്ചയ്ക്കും ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ആവശ്യമായ ഘടകങ്ങള്‍ ഏവ?
പോഷകങ്ങള്‍
3. മനുഷ്യശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് എവിടെ നിന്നാണ്?
ഭക്ഷണപദാര്ത്ഥങ്ങളില്നിന്നും
4. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ ഏതെല്ലാം?
കാര്ബോഹ്രൈഡേറ്റുകള്, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍, വിറ്റാമിനുകല്, ധാതുക്കള്‍
5. പോഷകങ്ങളെക്കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ ഏതെല്ലാം?
ജലവും നാരുകളും
6. ശരീരത്തിനാവശ്യമായ ഊര്‍ജം പ്രധാനമായും ലഭിക്കുന്നത് ഏത് പോഷക ഘടകത്തില്‍നിന്നാണ്?
കാര്‍ബോഹൈഡ്രേറ്റ്
7. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷ്യവസ്തുക്കളില്‍ കാണപ്പെടുന്ന രൂപങ്ങള്‍ ഏതെല്ലാം?
അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്, നാരുകള്‍
8. ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ഏതാണ്?
അന്നജം
9. വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഊര്‍ജം ലഭിക്കുന്നത് ഏതില്‍നിന്നാണ്?
കാര്‍ബോഹൈഡ്രേറ്റ്
10. ആഹാരപദാര്‍ഥത്തില്‍ അന്നജത്തിന്റെ സാന്നിദ്ധ്യം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണം ഏതാണ്?
അയഡിന്‍ ടെസ്റ്റ്
11. ഭക്ഷണ പദാര്ഥത്തില് അയഡിന്‍ ചേര്‍ക്കുമ്പോള്‍ ഏത് നിറം ഉണ്ടായാല്‍ അതില്‍ അന്നജം ഉണ്ടെന്ന് സ്ഥിരീകരിക്കാം?
നീലനിറം
12. പുല്ലുവര്‍ഗത്തില്‍പ്പെട്ട വിളകള്‍ അറിയപ്പെടുന്ന പേര് എന്താണ്?
ചെറുധാന്യങ്ങള്‍ അഥവാ മില്ലെറ്റുകള്‍
13. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് ഏതൊക്കെ പോഷകങ്ങള്‍ ചെറുധാന്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്?
പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുലവണങ്ങള്‍
14. മില്ലെറ്റുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
റാഗി, ബജ്റ, തിന, ചോളം, ചാമ
15. ശരീരനിര്‍മ്മിതിക്കും വളര്‍ച്ചയ്ക്കും ആവശ്യമായ പോഷകഘടകം ഏതാണ്?
പ്രോട്ടീന്‍
16. പേശികള്‍, തലമുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകഘടകം ഏതാണ്?
പ്രോട്ടീന്‍
17. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ഏതെല്ലാം?
ക്വാഷിയോര്‍ക്കര്‍, മരാസ്മസ്
18. ഒരേ അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും എടുത്താല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ലഭിക്കുന്നത് ഏതില്‍നിന്നാണ്?
കൊഴുപ്പ്
19. ആഹാരത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതും എന്നാല്‍ അളവില്‍ കൂടുതല്‍ ആകാന്‍ പാടില്ലാത്തതുമായ പോഷക ഘടകം ഏതാണ്?
കൊഴുപ്പ്
20. രക്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടിയാല്‍ ഉണ്ടാകുന്ന രോഗം ഏതാണ്?
ഹൃദ്രോഗം
21. കൊഴുപ്പിന്റെ ഒരു രൂപം ഏതാണ്?
കൊളസ്ട്രോള്‍
22. കൊളസ്ട്രോള്‍ രക്തത്തില്‍ അധികമായാല്‍ അത് രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ അടിഞ്ഞുകൂടി രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ഏതെല്ലാം?
ഹൃദ്രോഗം, പക്ഷാഘാതം
23. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ചെറിയ അളവില്‍ അത്യാവശ്യമായ പോഷകഘടങ്ങള്‍ ഏതെല്ലാം?
വിറ്റാമിനുകള്‍
24. ജലത്തില്‍ ലയിച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വിറ്റാമിനുകള്‍ ഏതെല്ലാം?
ബി, സി
25. കൊഴുപ്പില്‍ ലയിച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വിറ്റാമിനുകള്‍ ഏതെല്ലാം?
എ, ഡി, ഇ, കെ
26. ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് മോണയില്‍നിന്നും രക്തം വരുന്നത്?
വിറ്റാമിന്‍ സി
27. കണ്ണ്, ത്വക്ക്, തലമുടി എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ എ
28. തലച്ചോറ്, നാഡികള്‍, ഹൃദയം, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ ബി
29. പല്ല്, മോണ, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമായ വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ സി
30. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ആവശ്യമായ വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ ഡി
31. നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ ഇ
32. മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ഏതാണ്?
വിറ്റാമിന്‍ കെ
33. ത്വക്കിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഏതെല്ലാം?
വിറ്റാമിന്‍ എ, ബി
34. ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യാന്താപേക്ഷിതമായ പോഷകഘടകങ്ങള്‍ ഏതാണ്?
ധാതുക്കള്‍
35. പോഷക ഘടകങ്ങളുടെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ ഏതാണ്?
അപര്യാപ്തതാ രോഗങ്ങള്‍
36. പോഷക ഘടകങ്ങളെപ്പോലെ തന്നെ ശരീരത്തില്‍ ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍ അറിയപ്പെടുന്ന പേര് എന്താണ്?
പോഷകേതര ഘടകങ്ങള്‍
37. ശരീരത്തിന് ആവശ്യമായ ഓരോ പോഷക ഘടകവും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം ആണ്?
സമീകൃതാഹാരം
38. ഭക്ഷണത്തിലെ അടിസ്ഥാന ഘടകം ഏതാണ്?
പോഷക വസ്തുക്കള്‍
39. ശരീരത്തിന് വേണ്ടതും കൂടുതല്‍ അളവില്‍ ആവശ്യമുള്ളതുമായ പോഷകഘടകങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
സ്ഥൂല പോഷകങ്ങള്‍
40. ശരീരത്തിന് കുറഞ്ഞ അളവില്‍ നിര്‍ബന്ധമായും ലഭിക്കേണ്ട പോഷക ഘടകങ്ങള്‍ അറിയപ്പെടുന്ന പേര് എന്താണ്?
സൂക്ഷ്മ പോഷകങ്ങള്‍
41. സ്ഥൂല പോഷകങ്ങള്‍ ഏതെല്ലാം?
കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്
42. സൂക്ഷ്മ പോഷകങ്ങള്‍ ഏതെല്ലാം?
വിറ്റാമിനുകള്‍, ധാതുക്കള്‍, ലവണങ്ങള്‍
43. വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങള്‍ അധികമായി ചേര്‍ത്ത് പോഷകനിലവാരം മെച്ചപ്പെടുത്തിയ അരി അറിയപ്പെടുന്ന പേര്?
ഫോര്‍ട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി
44. ധാന്യങ്ങളില്‍ അവശ്യ പോഷകങ്ങള്‍ ചേര്‍ക്കുന്നത് എന്തിനാണ്?
പോഷകാഹാരക്കുറവ് പരിഹരിക്കാനും വിളര്‍ച്ച, വിറ്റാമിന്‍ ബി12-ന്റെ കുറവ് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ തടയാനും
45. സമ്പുഷ്ടീകരിച്ച ധാന്യങ്ങളില്‍ സാധാരണ ചേര്‍ക്കുന്ന പോഷകങ്ങള്‍ ഏതെല്ലാം?
ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12
46. ഏതെല്ലാം രീതികളിലൂടെ ഫോര്‍ട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നു?
റേഷന്‍ കടകള്‍, സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി
47. പോഷക വസ്തുക്കളിലെ പ്രധാന ഊര്‍ജ സ്രോതസ്സ് ഏതാണ്?
കാര്‍ബോഹൈഡ്രേറ്റ്
48. കാര്ബോഹൈഡ്രേറ്റില് അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ഏതെല്ലാം?
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍
49. ഊര്‍ജം പ്രധാനം ചെയ്യുന്നത് കൂടാതെ കാര്‍ബോഹൈഡ്രേറ്റ് മനുഷ്യശരീരത്തിന് നല്കുന്ന സഹായങ്ങള്‍ ഏതെല്ലാം?
കൊഴുപ്പിന്റെ ഓകീസികരണം, നോണ്‍ എന്സഷ്യല് അമിനോ ആസിഡുകളുടെ നിര്‍മ്മാണം
50. ഏത് തരം വസ്തുക്കളില്‍നിന്നാണ് കാര്‍ബോഹൈഡ്രേറ്റ് പ്രധാനമായും ലഭിക്കുന്നത്?
സസ്യജന്യവസ്തുക്കളില്നിന്നും
51. ഏതൊക്കെ തരം കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഉണ്ട്?
സംസ്കൃത കാര്‍ബോഹൈഡ്രേറ്റും അസംസ്കൃത കാര്‍ബോഹൈഡ്രേറ്റും
52. സംസ്കരണപ്രക്രിയയിലൂടെ മാറ്റങ്ങള്‍ വരുത്തിയശേഷം ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ഏതാണ്?
സംസ്കൃത കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്
53. കാര്‍ബോഹൈഡ്രേറ്റുകള്‍ സംസ്കരണത്തിന് വിധേയമാകുമ്പോള്‍ നീക്കം ചെയ്യപ്പെടുന്ന പോഷക ഘടകങ്ങള്‍ ഏതെല്ലാം?
വിറ്റാമിനുകളും നാരുകളും
54. സംസ്കൃത കാര്ബോഹ്രൈഡേറ്റിന് ഉദാഹരണങ്ങള്‍ ഏതെല്ലാം?
മൈദ, പഞ്ചസാര
55. അണ്‍റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഗോതമ്പ്, കുത്തരി, ശര്‍ക്കര
56. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനമാണ് പ്രോട്ടീന്‍?
20
57. പ്രോട്ടീന്‍ നിര്‍മ്മിച്ചിരിക്കുന്ന ലഘുഘടകങ്ങള്‍ ഏതാണ്?
അമിനോആസിഡുകള്‍
58. എത്ര തരം അമിനോ ആസിഡുകള്‍ ഉപയോഗിച്ചാണ് പ്രോട്ടീന്‍ നിര്‍മ്മിച്ചിരിക്കുന്നത്?
20
59. പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോആസിഡുകളില്‍ എത്രയെണ്ണം അവശ്യ അമിനോ ആസിഡുകള്‍ ആണ്?
ഒമ്പത്
60. മനുഷ്യശരീരത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമല്ലാത്ത അമിനോആസിഡുകളാണ് _______.
അവശ്യ അമിനോ ആസിഡുകള്‍
61. അവശ്യ അമിനോ ആസിഡുകള്‍ മനുഷ്യന് ലഭിക്കുന്നത് ഏതിലൂടെയാണ്?
ഭക്ഷണത്തിലൂടെ
62. ഏതെല്ലാം മൂലകങ്ങളുടെ സങ്കീര്‍ണ സംയുക്തങ്ങളാണ് പ്രോട്ടീനുകള്‍?
കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍
63. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, സള്‍ഫര്‍ എന്നിവയെക്കൂടാതെ ചില പ്രോട്ടീനുകളില്‍ കാണപ്പെടുന്ന മൂലകങ്ങള്‍ ഏതെല്ലാം?
ഫോസ്ഫറസ്, ഇരുമ്പ്
64. പ്രോട്ടീന്‍ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരീക്ഷണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഏതെല്ലാം?
തുരിശും സോഡിയം ഹൈഡ്രോക്സൈഡും
65. തുരിശിന്റെ രാസനാമം എന്താണ്?
കോപ്പര്‍ സള്‍ഫേറ്റ്
66. പ്രോട്ടീന്‍ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരീക്ഷണത്തില്‍ എത്രശതമാനം വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ്, കോപ്പര്‍ സള്‍ഫേറ്റ് ലായനികളാണ് ഉപയോഗിക്കുന്നത്?
1 %
67. 1% വീര്യമുള്ള സോഡിയം ഹൈഡ്രോക്സൈഡ് ലായനി തയ്യാറാക്കുന്നതിന് എത്ര ഗ്രാം ജലം ഉപയോഗിക്കണം?
99 ഗ്രാം (100എംഎല്)
68. ഒരേ അളവ് കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം നല്‍കുന്നത് ഏതാണ്?
കൊഴുപ്പ്
69. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ അടങ്ങിയ ഉയര്‍ന്ന അളവില്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന സംയുക്തം ഏതാണ്?
കൊഴുപ്പ്
70. 20 ഡിഗ്രി താപനിലയില്‍ ഖരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ സംയുക്തങ്ങള്‍ അറിയപ്പെടുന്ന പേര് എന്താണ്?
കൊഴുപ്പ്
71. 20 ഡിഗ്രി താപനിലയില്‍ ദ്രവാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ സംയുക്തങ്ങള്‍ അറിയപ്പെടുന്ന പേര് എന്താണ്?
എണ്ണ
72. മൃഗക്കാഴുപ്പുകള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
നെയ്യ്, വെള്ള, പാല്, മാംസം, മുട്ട, പാല്‍ക്കട്ടി
73. വിത്തില്‍നിന്നും സസ്യജന്യ കൊഴുപ്പുകള്‍ ശേഖരിക്കുന്നവയ്ക്ക് ഉദാഹരണം ഏതെല്ലാം?
നിലക്കടല, കടുക്, എള്ള്, തേങ്ങ
74. രക്തത്തിലൂടെ കൊളസ്ട്രോളിനെ സംവഹനം ചെയ്യുന്നതിന് സഹായിക്കുന്ന വാഹക പ്രോട്ടീനുകള്‍ ഏതാണ്?
ലിപ്പോ പ്രോട്ടീനുകള്‍
75. രണ്ട് തരം ലിപ്പോ പ്രോട്ടീനുകള്‍ ഏതെല്ലാം?
എല്‍ഡിഎല്ലും എച്ച്ഡിഎല്ലും
76. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലിപ്പോ പ്രോട്ടീന്‍ ഏതാണ്?
എല്‍ഡിഎല്‍
77. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ലിപ്പോ പ്രോട്ടീന്‍ ഏതാണ്?
എച്ച്ഡിഎല്‍
78. സൂര്യപ്രകാശത്തില്‍നിന്നും ലഭിക്കുന്ന വിറ്റാമിന്‍ ഏത്?
വിറ്റാമിന്‍ ഡി
79. വിറ്റാമിന്‍ ഡിയുടെ കുറവുമൂലം കുട്ടികളില്‍ എല്ലുകള്‍ ദുര്‍ബലമായോ മൃദുവായോ മാറുന്ന അവസ്ഥ ഏതാണ്?
കണ അഥവാ റിക്കറ്റ്സ്
80. ബി കോംപ്ലക്സില്‍ എത്ര വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു?
എട്ട് തരം
81. കോശത്തിന്റെ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ വളര്‍ച്ച, കാഴ്ച്ചശക്തി, നാഡീപ്രവര്‍ത്തനം, ഹൃദയസംബന്ധമായ ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ വൈറ്റമിന്‍ ഏതാണ്?
ബി കോംപ്ലക്സ്
82. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഏതെല്ലാം?
വിറ്റാമിന്‍ ബി, സി
83. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ ഏതെല്ലാം?
എ, ഡി, ഇ, കെ
84. കൊഴുപ്പിന്റെ അഭാവത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്ത വിറ്റാമിനുകള്‍ ഏതെല്ലാം?
എ, ഡി, ഇ, കെ
85. ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ധാതുക്കള്‍ ഏതെല്ലാം?
സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സള്‍ഫര്‍
86. ശരീരത്തിന് കുറഞ്ഞ അളവില്‍ ആവശ്യമുള്ള ധാതുക്കള്‍ ഏതെല്ലാം?
സിങ്ക്, കോപ്പര്‍, സെലീനിയം, ഫ്ളൂറിന്, കൊബാള്‍ട്ട്, ക്രോമിയം, അയഡിന്‍
87. അയഡിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാം?
കടല്‍ മത്സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, അയോഡിന്‍ സമ്പുഷ്ടമായ മണ്ണില്‍ വളരുന്ന പച്ചക്കറികള്‍
88. ഇരുമ്പ് അടങ്ങിയിട്ടുള്ള ആഹാരം ഏതെല്ലാം?
ഇലക്കറികള്‍, ശര്‍ക്കര, മത്സ്യം, കരള്‍
89. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ധാതു ഏതാണ്?
ഇരുമ്പ്
90. കാല്‍സ്യം അടങ്ങിയിട്ടുള്ള ആഹാരം ഏതെല്ലാം?
മുട്ട, പാല്, ഇലക്കറികള്‍, മത്സ്യം
91. എല്ലുകളുടേയും പല്ലുകളുടേയും നിര്‍മ്മാണത്തിനും രക്തം കട്ടപിടിക്കുന്നതിനും സഹായിക്കുന്ന ധാതു ഏതാണ്?
കാല്‍സ്യം
92. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ധാതു ഏതാണ്?
അയഡിന്‍
93. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന വര്‍ണ്ണവസ്തു ഏതാണ്?
ഹീമോഗ്ലോബിന്‍
94. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വര്‍ണ്ണവസ്തു ഏതാണ്?
ഹീമോഗ്ലോബിന്‍
95. രക്തത്തിലെത്തുന്ന ഓക്സിജനെ കോശങ്ങളില്‍ എത്തിക്കുന്നതും അവിടെനിന്നും കാര്‍ബണ്‍ ഡൈയോക്സൈഡിനെ തിരിച്ച് കൊണ്ടുപോകുകയും ചെയ്യുന്ന ഘടകം ഏതാണ്?
ഹീമോഗ്ലാബിന്
96. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥ
അനീമിയ
97. വിറ്റാമിന്‍ എയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
നിശാന്ധത
98. വിറ്റാമിന്‍ ബിയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ഏതെല്ലാം?
ഗ്ലോസിറ്റിസ്, വായ്പ്പുണ്ണ്
99. വിറ്റാമിന്‍ ബിയുടെ അഭാവം മൂലം നാവ് വീക്കവും നാവിലെ തൊലി ഇളകുന്നതുമായ രോഗം ഏതാണ്?
ഗ്ലോസിറ്റിസ്
100. വിറ്റാമിന്‍ സിയുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
സ്കര്‍വി
101. സ്കര്‍വിയുടെ ലക്ഷണം ഏതാണ്?
മോണയില്‍നിന്നുള്ള രക്തസ്രാവം
102. ഏത് ധാതുവിന്റെ അപര്യാപ്തത മൂലമാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്?
ഇരുമ്പ്
103. അയഡിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?
ഗോയിറ്റര്‍
104. ഏത് ധാതുവിന്റെ അപര്യാപ്തത മൂലമാണ് ഓസ്റ്റിയോപോറോസിസ് ഉണ്ടാകുന്നത്?
കാല്‍സ്യം
105. എത്ര തരം നാരുകള്‍ ഉണ്ട്?
ജലത്തില്‍ ലയിക്കുന്നതും ലയിക്കാത്തതും
106. ജലത്തില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഏതെല്ലാം?
കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ഓട്സ്, പരിപ്പ്
107. ജലത്തില്‍ ലയിക്കുന്ന നാരുകള്‍ വിഘടിക്കുന്നത് എവിടെ കാണുന്ന ബാക്ടീരിയകളുടെ സഹായത്തോടെയാണ്?
വന്‍കുടലില്‍
108. ഏത് തരം നാരുകളാണ് കൊഴുപ്പിന്റെ ആഗിരണം തടസ്സപ്പെടുത്തി രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്?
ജലത്തില്‍ ലയിക്കുന്നവ
109. പോഷകമൂല്യമില്ലെങ്കിലും ആരോഗ്യപരിപാലനത്തിനും ജീവിതശൈലി രോഗ നിയന്ത്രണത്തിനും പ്രധാനപങ്കുള്ള നാരുകള്‍ ഏതാണ്?
ജലത്തില്‍ ലയിക്കാത്തവ
110. ഗോയിറ്റര്‍ രോഗം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാം?
കടല്‍വിഭവങ്ങള്‍
111. അസ്ഥികളിലെ ധാതുക്കളുടെ സാന്ദ്രത കുറയുന്നതു മൂലം എല്ലുകളുടെ കട്ടികുറഞ്ഞ് ദുര്‍ബലമാകുന്ന അവസ്ഥ ഏതാണ്?
ഓസ്റ്റിയോപോറോസിസ്
112. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്പാദനത്തിന് ആവശ്യമായ ധാതു ഏതാണ്?
അയഡിന്‍
113. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്തതുമായ നാരുകള്‍ ഏതാണ്?
സെല്ലുലോസ്
114. മനുഷ്യ ശരീരത്തില്‍ എത്ര ശതമാനം ജലമാണ്?
70 ശതമാനം
115. ഭക്ഷണത്തിലെ ഊര്‍ജത്തിന്റെ അളവ് കണക്കാക്കുന്ന യൂണിറ്റ് ഏതാണ്?
കലോറി
116. ശാരീരിക അധ്വാനമുള്ള ഒരു പുരുഷന് പ്രതിദിനം ശരാശരി എത്ര കലോറി ഊര്‍ജം ആവശ്യമാണ്?
1900 മുതല്‍ 2400 വരെ
117. ശാരീരിക അധ്വാനമുള്ള ഒരു സ്ത്രീക്ക് പ്രതിദിനം ശരാശരി എത്ര കലോറി ഊര്‍ജം ആവശ്യമാണ്?
1600 മുതല്‍ 2000 വരെ
118. ഒരു മുതിര്‍ന്ന കുട്ടിക്ക് പ്രതിദിനം ശരാശരി എത്ര കലോറി ഊര്‍ജം ആവശ്യമാണ്?
1200 മുതല്‍ 1400
119. സ്കൂള്‍ ഉച്ചഭക്ഷണത്തിലൂടെ ഒരു കുട്ടിക്ക് എത്ര കലോറി ഊര്‍ജം ലഭിക്കുന്നുണ്ട്?
750
120. ഒരു ദിവസം കുട്ടികള്‍ എത്ര ലിറ്റര്‍ വെള്ളം കുടിക്കണം?
2-3 ലിറ്റര്‍
121. ഒരു ദിവസം ഒരാള്‍ക്ക് കുടിക്കാന്‍ ആവശ്യമായ ജലത്തിന്റെ അളവ് എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു?
പ്രായം, ഭാരം, പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ
122. അന്നജ രൂപത്തില്‍ അല്ലാത്ത കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഗ്ലൂക്കോസ്, ഫ്രക്ടോസ്
123. പോഷകങ്ങളെ ആവശ്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന ഒരു സൂക്ഷ്മാസൂത്രണ രീതി?
ഫുഡ്പ്ലേറ്റ്മെത്തേഡ്
124. ഭക്ഷ്യഭദ്രനിയമം നിലവില്‍ വന്ന വര്‍ഷം ഏത്?
2013
125. പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോള്‍ ഏത് വിറ്റാമിനാണ് നീരാവിയില്‍ ലയിച്ച് നഷ്ടമാകുന്നത്?
വിറ്റാമിന്‍ സി
126. പകരുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ചിക്കന്‍പോക്സ്, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ, കോളറ, ടൈഫോയ്ഡ്, ക്ഷയം, മീസില്‍സ്, ചെങ്കണ്ണ്, എലിപ്പനി, മലേറിയ, എയ്ഡ്സ്
127. പനി ഒരു രോഗമല്ല, ഒട്ടേറെ രോഗങ്ങളുടെ ______ ആണ്.
ലക്ഷണം
128. ശരീരതാപനില എത്ര ഡിഗ്രി സെല്‍ഷ്യസില്‍ കൂടുന്ന അവസ്ഥയാണ് പനി?
36.8
129. ഒരാളില്‍നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് ________.
പകര്‍ച്ചവ്യാധികള്‍
130. പകര്‍ച്ചവ്യാധികള്‍ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്താല്‍ അതിനെ _______ എന്ന് പറയുന്നു.
മഹാമാരി
131. മനുഷ്യര്‍ അതിജീവിച്ച ചില മഹാമാരികള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ്19
132. പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന രോഗകാരികളായ സൂക്ഷ്മജീവികള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?
ബാക്ടീരിയ, വൈറസ്, ഫംഗസ്
133. ബാക്ടീരിയ രോഗകാരികളാകുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കോളറ, കുഷ്ഠം, ക്ഷയം, ടെറ്റനസ്, വില്ലന്‍ ചുമ, ടോണ്‍സിലൈറ്റിസ്, ആന്ത്രാക്സ്, പ്ലേഗ്, ന്യൂമോണിയ
134. വൈറസ് രോഗകാരികളാകുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കോവിഡ് 19, പോളിയോമൈലൈറ്റിസ്, മുണ്ടിനീര്, ചിക്കന്‍പോക്സ്, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ഹെപ്പറ്റൈര്റിസ് (മഞ്ഞപ്പിത്തം), പക്ഷിപ്പനി, അഞ്ചാംപനി, മീസില്‍സ്, പേവിഷബാധ, എയ്ഡ്സ്
135. ഫംഗസ് രോഗകാരികളാകുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
വട്ടച്ചൊറി, കാന്ഡിഡിയാസിസ്, ഹിസ്റ്റോപ്ലാസ്മോസിസ്, അസ്പര്‍ജില്ലോസിസ് (ശ്വാസകോശ രോഗം)
136. ദോശമാവ് പുളിപ്പിക്കാന്‍ സഹായിക്കുന്ന സൂക്ഷ്മ ജീവി ഏതാണ്?
ബാക്ടീരിയ
137. ദോശമാവ് പുളിക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്നത് എന്താണ്?
യീസ്റ്റ്
138. ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്ന സൂക്ഷ്മ ജീവികള്‍ ഏതെല്ലാം?
ബാക്ടീരിയകളും ഫംഗസുകളും
139. റൊട്ടിപ്പൂപ്പലും വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പനും ഏതുതരം സൂക്ഷ്മ ജീവികളാണ്?
ഫംഗസ്
140. മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കാന്ഡിഡ, ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ
141. മനുഷ്യന് ഭക്ഷിക്കുന്ന ഫംഗസിന് ഉദാഹരണം ഏത്?
കൂണ്
142. സൂക്ഷ്മജീവികള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വിധങ്ങള്‍ ഏതെല്ലാം?
രോഗാണുവാഹകരില്നിന്നും രോഗാണുവാഹകരില്നിന്ന് അല്ലാതെയും
143. രോഗാണുവാഹകരില്നിന്നല്ലാതെ ഏതെല്ലാം രീതിയില്‍ മനുഷ്യശരീരത്തില്‍ സൂക്ഷ്മജീവികള്‍ പ്രവേശിക്കുന്നു?
മണ്ണിലൂടെ, വായുവിലൂടെ, ജലവും ഭക്ഷണവും വഴി
144. രോഗാണുവാഹകര്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കൊതുക്, ഈച്ച, മനുഷ്യന്, പക്ഷികള്‍, എലി, എലിച്ചെള്ള്
145. മണ്ണിലൂടെ സൂക്ഷ്ജീവികള്‍/ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ ഏതെല്ലാം?
വിരശല്യം, ടെറ്റനസ്
146. വായുവിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ ഏതെല്ലാം?
ക്ഷയം, മീസില്‍സ്, ചിക്കന്‍പോക്സ്, കോവിഡ്19, ഇന്‍ഫ്ളുവന്‍സ
147. ജലവും ഭക്ഷണവും വഴി ഏതെല്ലാം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നു?
ടൈഫോയ്ഡ്, വയറിളക്കം, കോളറ, പോളിയോ
148. കൊതുക് പരത്തുന്ന രോഗങ്ങള്‍ ഏതെല്ലാം?
ഡെങ്കിപ്പനി, മന്ത്, ചിക്കുന്‍ഗുനിയ, മലേറിയ, മഞ്ഞപ്പനി, സികപനി
149. ഈച്ച പരത്തുന്ന രോഗങ്ങള്‍ ഏതെല്ലാം?
ടൈഫോയ്ഡ്, ഡിസന്ററി, കോളറ
150. മനുഷ്യന് പരത്തുന്ന രോഗങ്ങള്‍ ഏതെല്ലാം?
കുഷ്ഠം, ചെങ്കണ്ണ്, എയ്ഡ്സ്
151. പക്ഷികള്‍ പരത്തുന്ന രോഗങ്ങള്‍ ഏതെല്ലാം?
പക്ഷിപ്പനി, ഹിസ്റ്റോപ്ലാസ്മോസിസ്, ഓര്‍ണിത്തോസിസ്
152. എലിയും എലിച്ചെള്ളും പരത്തുന്ന രോഗങ്ങള്‍ ഏതെല്ലാം?
ലെപ്റ്റോസ്പൈറോസിസ്, പ്ലേഗ്, ടൈഫസ്
153. രോഗകാരികളായ സൂക്ഷ്മജീവികളെ മനുഷ്യ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് ______.
രോഗാണുവാഹകര്‍
154. രോഗാണുവാഹകര്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഈച്ച, എലിച്ചെള്ള്, കൊതുക്, വവ്വാല് തുടങ്ങിയവ
155. പക്ഷികളിലെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏതാണ്?
പക്ഷിപ്പനി
156. പശു, ആട് എന്നിവയിലെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏത്?
ആന്ത്രാക്സ്
157. നായ, പൂച്ച എന്നിവയുടെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏതാണ്?
പേ വിഷബാധ
158. കന്നുകാലികളിലെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏത്?
കുളമ്പ് രോഗം
159. തെങ്ങിലെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏത്?
കൂമ്പ് ചീയല്‍
160. നെല്ലിന്റെ പകര്‍ച്ചവ്യാധിക്ക് ഉദാഹരണം ഏത്?
തവിട്ട് ഇലപ്പുള്ളി
161. പയറുചെടിയിലെ പകര്‍ച്ചവ്യാധി ഏതാണ്?
മൊസൈക്ക് രോഗം
162. തക്കാളിയിലെ പകര്‍ച്ചവ്യാധി ഏതാണ്?
വാട്ടരോഗം
163. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവയെ നിയന്ത്രിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള ശരീരത്തിന്റെ കഴിവിനെ ______ എന്ന് പറയുന്നു.
സ്വാഭാവിക രോഗപ്രതിരോധശേഷി
164. മനുഷ്യശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷിയില്ലാത്ത പകര്‍ച്ച വ്യാധികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
പോളിയോ, ഹെപ്പറ്റൈറ്റിസ് ബി
165. പ്രതിരോധകുത്തിവയ്പ്പുകളിലൂടെ മനുഷ്യര്‍ അതിജീവിച്ച മഹാമാരികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
വസൂരി, പ്ലേഗ്, പോളിയോ
166. ബിസിജി എന്നാല്‍?
ബാസിലസ് കാല്‍മെറ്റ് – ഗ്വെറിന്‍
167. ഒപിവി എന്നാല്‍?
ഓറല്‍ പോളിയോ വാക്സിന്
168. എഫ്ഐപിവി എന്നാല്‍?
പോളിയോ വാക്സിന്- ഫ്രാക്ഷണല്‍ ഡോസ്
169. ആര്‍വിവി എന്നാല്‍
റോട്ടാവൈറസ് വാക്സിന്
170. ബിസിജി ഏത് രോഗത്തിനുള്ള വാക്സിന് ആണ്?
ക്ഷയരോഗം
171. ഒപിവി ഏത് രോഗത്തിനുള്ള വാക്സിനാണ്?
പോളിയോ
172. ഹെപ്പറ്റൈറ്റിസ് ബി എന്ന വാക്സിന് ഏത് രോഗത്തിനുള്ളതാണ്?
മഞ്ഞപ്പിത്തം
173. എഫ്ഐപിവി എന്നത് ഏത് രോഗത്തിനുള്ള വാക്സിനാണ്?
പോളിയോ
174. ആര്‍വിവി എന്നത് ഏത് രോഗത്തിനുള്ള വാക്സിന് ആണ്?
ഡയേറിയ
175. പിസിവി എന്നത് ഏതെല്ലാം രോഗങ്ങള്‍ക്കുള്ള വാക്സിനാണ്?
ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, രക്തത്തിലെ അണുബാധ
176. എംആര്‍ എന്നത് ഏതെല്ലാം രോഗങ്ങള്‍ക്കുള്ള വാക്സിനാണ്?
മീസില്‍സ്, റൂബെല്ല
177 ഡിപിറ്റി എന്നത് ഏതെല്ലാം രോഗങ്ങള്‍ക്കുള്ള വാക്സിനാണ്?
ഡിഫ്തീരിയ, വില്ലന്‍, ചുമ, ടെറ്റനസ്
178. റ്റിഡി ഏത് രോഗത്തിനുള്ള വാക്സിനാണ്?
ടെറ്റനസ്, ഡിഫ്തീരിയ
179. ശിശു ജനിച്ച് 9 മാസം പ്രായം ആകുമ്പോള്‍ എടുക്കേണ്ട വാക്സിനുകള്‍ ഏതെല്ലാം?
എംആര്‍ 1, പി സിവി ബൂസ്റ്റര്‍, വിറ്റാമിന്‍ എ, എഫ്ഐപിവി 3
180. 16 മുതല്‍ 24 മാസം വരെയുള്ള പ്രായത്തില്‍ എടുക്കേണ്ട വാക്സിനുകള്‍ ഏതെല്ലാം?
എംആര്‍2, ഒപിവി ബൂസ്റ്റര്‍, ഡിപിടി ബൂസ്റ്റര്‍, വിറ്റാമിന്‍ എ2
181. 5-6 വയസ്സ് ആകുമ്പോള്‍ എടുക്കേണ്ട വാക്സിന് ഏതാണ്?
ഡിപിടി, ബൂസ്റ്റര്‍ 2
182. പത്താം വയസ്സില്‍ എടുക്കേണ്ട വാക്സിന് ഏതാണ്?
ടിഡി1
183. 16-ാം വയസ്സില്‍ എടുക്കേണ്ട വാക്സിന് ഏതാണ്?
ടിഡി-2
വിറ്റാമിനുകളും ഭക്ഷ്യവസ്തുക്കളും
വിറ്റാമിന്‍ എ: മത്സ്യം, ക്യാരറ്റ്, ചീര, പയറില, ചേമ്പില, മുരിങ്ങയില, പാലുല്പന്നങ്ങള്, കരള്‍, മുട്ട
വിറ്റാമിന്‍ ബി: മട്ടയരി, ചേമ്പില, മുട്ട, ചീര, പാല്, മത്സ്യം
വിറ്റാമിന്‍ സി: നെല്ലിക്ക, നാരങ്ങ, പഴങ്ങള്‍, പപ്പായ, മുരിങ്ങയില, ചക്ക
വിറ്റാമിന്‍ ഡി: മത്സ്യം, മുട്ട, പാല് ഉല്പന്നങ്ങള്
വിറ്റാമിന്‍ ഇ: നിലക്കടല, ബദാം, സസ്യ എണ്ണകള്‍, മുട്ട, പാല്, നെയ്യ്
വിറ്റാമിന്‍ കെ: ക്യാബേജ്, കോളിഫ്ളവര്‍, ചീര, പാല്, മുട്ട
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Company Board LGS | Kerala PSC Company Board LGS | Company Corporation Board LGS | LGS Company Board 2025 | Company Board LGS 2026 | Kerala PSC LGS Company Board