Diagram of atom structure illustration
Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
Kerala PSC Company/Corporation/Board Last Grade Servants (LGS) exam SCERT science Questions
1. പരമാണു എന്ന വിഭജിക്കാന്‍ കഴിയാത്ത സൂക്ഷ്മകണങ്ങള്‍ ചേര്‍ന്നാണ് എല്ലാ പദാര്‍ഥങ്ങളും രൂപപ്പെടുന്നതെന്ന് വിശ്വസിച്ച പുരാതന ഭാരതത്തിലെ തത്ത്വചിന്തകനും പണ്ഡിതനും ആരാണ്?
കണാദന്‍
2. തന്മാത്രകളെക്കാള്‍ ചെറിയ കണങ്ങള്‍ ഏതാണ്?
ആറ്റങ്ങള്‍
3. ഏത് കണങ്ങള്‍ ചേര്‍ന്നാണ് തന്മാത്രകള് ഉണ്ടാകുന്നത്?
ആറ്റങ്ങള്‍
4. എത്ര വീതം ഹൈഡ്രജന്‍, ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നാണ് ഒരു ജലതന്മാത്ര രൂപംകൊള്ളുന്നത്?
രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും
5. ഒരു പഞ്ചസാര തന്മാത്രയില് എത്ര വീതം കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്?
12 കാര്‍ബണ്‍, 22 ഹൈഡ്രജന്‍, 11 ഓക്സിജന്‍
6. ജലം ഒന്നിലധികം ഘടകങ്ങള്‍ ചേര്‍ന്ന പദാര്‍ഥമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞന് ആരാണ്?
ഹെന് റി കാവന്‍ഡിഷ്
7. ഹെന് റി കാവന്‍ഡിഷ് ഏത് വാതകത്തെ ഓക്സിജനില്‍ ജ്വലിപ്പിച്ച് നടത്തിയ പരീക്ഷണമാണ് ജലത്തിന്റെ ഘടകങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കിയത്?
ഹൈഡ്രജന്‍
8. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കാമെന്ന് 1806-ല്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്?
സര് ഹംഫ്രി ഡേവി
9. പദാര്‍ഥങ്ങളെ വിഭജിക്കുമ്പോള്‍ ലഭിക്കുന്നതും പദാര്‍ഥത്തിന്റെ അടിസ്ഥാന ഗുണങ്ങള്‍ ഉള്ളതുമായി ഏറ്റവും ചെറിയ കണം ഏതാണ്?
തന്മാത്രകള്
10. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് __ _____ കൊണ്ടാണ്.
ആറ്റങ്ങള്‍
11. ആറ്റം എന്ന വാക്കുണ്ടായ ഗ്രീക്ക് പദമായ ആറ്റമോസിന്റെ അര്‍ത്ഥം എന്താണ്?
വിഭജിക്കാന്‍ കഴിയാത്തത്
12. എല്ലാ പദാര്‍ഥങ്ങളും അവിഭാജ്യമായ സൂക്ഷ്മകണങ്ങളായ ആറ്റങ്ങള്‍ കൊണ്ട് നിര്‍മിതമാണ് എന്ന സിദ്ധാന്തം മുന്നോട്ടുവച്ചത് ആരാണ്?
ഡെമോക്രിറ്റസ്
13. ആറ്റത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന അറ്റോമിക സിദ്ധാന്തം 1807-ല്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന് ആരാണ്?
ജോണ്‍ ഡാള്ട്ടന്
14. അമോണിയ തന്മാത്രയിലെ ആറ്റങ്ങള്‍ ഏതെല്ലാം
ഒരു നൈട്രജന്‍ ആറ്റവും 3 ഹൈഡ്രജന്‍ ആറ്റങ്ങളും
15. ഒരു ഓക്സിജന്‍ തന്മാത്രയില് എത്ര ആറ്റങ്ങള്‍ ഉണ്ട്?
രണ്ട് ഓക്സിജന്‍ ആറ്റങ്ങള്‍
16. ഒരു ക്ലോറിന്‍ തന്മാത്രയില് എത്ര ആറ്റങ്ങള്‍ ഉണ്ട്?
രണ്ട് ക്ലോറിന്റെ ആറ്റങ്ങള്‍
17. ഒരു മീഥെയ്ന്‍ തന്മാത്രയില് എത്ര ആറ്റങ്ങള്‍ ഉണ്ട്?
ഒരു കാര്‍ബണ്‍ ആറ്റവും നാല് ഹൈഡ്രജന്‍ ആറ്റങ്ങളും
18. ഒരു ഹൈഡ്രജന്‍ തന്മാത്രയില് എത്ര ആറ്റങ്ങള്‍ ഉണ്ട്?
രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍
19. ഒരു കാര്‍ബണ്‍ ഡൈഓക്സൈഡ് തന്മാത്രയില് എത്ര ആറ്റങ്ങള്‍ ഉണ്ട്?
ഒരു കാര്‍ബണ്‍ ആറ്റവും ഓക്സിജന്റെ രണ്ട് ആറ്റങ്ങളും
20. ഒരേ ഇനം ആറ്റങ്ങള്‍ കൊണ്ട് മാത്രം നിര്‍മ്മിതമായ ശുദ്ധപദാര്ഥങ്ങളാണ്?
മൂലകങ്ങള്‍
21. രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റങ്ങള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഒരു നിശ്ചിത അനുപാതത്തില്‍ ചേര്‍ന്നുണ്ടാകുന്ന ശുദ്ധ പദാര്‍ഥങ്ങളാണ്?
സംയുക്തങ്ങള്‍
22. ആറ്റങ്ങളിലെ സബ് അറ്റോമിക കണങ്ങള്‍ ഏതെല്ലാം?
ഇലക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോട്ടോണ്‍
23. 1897-ല്‍ ഇലക്ട്രോണുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്?
ജെ ജെ തോംസണ്‍
24. ഏത് പരീക്ഷണങ്ങളിലൂടെയാണ് ജെ ജേ തോംസണ്‍ ഇലക്ട്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്?
ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങള്‍
25. ഇലക്ട്രോണുകളുടെ ചാര്‍ജ് ഏതാണ്?
നെഗറ്റീവ്
26. ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങളില്‍ കാഥോഡില്നിന്നും പുറപ്പെടുന്ന രശ്മികളുടെ ചാര്‍ജ് ഏതാണ്?
നെഗറ്റീവ്
27. ഇലക്ട്രോണുകളുടെ ചാര്‍ജും മാസും തമ്മിലുള്ള അനുപാതം കണ്ടെത്തിയത് ആരാണ്?
ജെ ജെ തോംസണ്‍
28. ഇലക്ട്രോണിന്റെ ചാര്‍ജും മാസും (e/m) അനുപാതം എത്രയാണ്
1.76 x 1011 C/kg
29. ജെ ജെ തോംസണ്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വര്‍ഷമേത്?
1906
30. ഇലക്ട്രോണിന്റെ ചാര്‍ജ് കണ്ടെത്തിയത് ആരാണ്?
റോബര്‍ട്ട് മില്ലിക്കണ്‍
31. ഏത് പരീക്ഷണത്തിലൂടെയാണ് റോബര്‍ട്ട് മില്ലിക്കണ്‍ ഇലക്ട്രോണിന്റെ ചാര്‍ജ് കണ്ടെത്തിയത്?
എണ്ണത്തുള്ളി പരീക്ഷണം (Oil drop experiment)
32, ഇലക്ട്രോണിന്റെ മാസ് എത്രയാണ്?
9.1 x 10-31 കിലോഗ്രം
33. ഇലക്ട്രോണിന്റെ ചാര്‍ജ് എത്രയാണ്?
1.6 x 10-19
34. പ്രോട്ടോണ്‍ കണ്ടെത്തുകയും അതിന് പേര് നല്‍കുകയും ചെയ്തത് ആരാണ്?
ഏണസ്റ്റ് റഥര്‍ഫോര്‍ഡ്
35. സുഷിരങ്ങളുള്ള കാഥോഡ് ഉപയോഗിച്ച് ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണങ്ങള്‍ നടത്തി കനാല്‍ രശ്മികള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്?
ഒയ്ഗന് ഗോള്‍ഡ്സ്റ്റൈന്‍ (1886)
36. ഏത് വാതകം നിറച്ച ഡിസ്ചാര്‍ജ് ട്യൂബ് പരീക്ഷണമാണ് പ്രോട്ടോണിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്?
ഹൈഡ്രജന്‍
37. ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ആരാണ്?
ജെ ജെ തോംസണ്‍
38. ഒരു ആറ്റത്തിലെ പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജുകളുടെ എണ്ണം _______ ആണ്.
തുല്യം
39. ആറ്റം വൈദ്യുതപരമായി ________ ആണ്.
നിര്‍വീര്യമാണ്
40. ആറ്റത്തിന് __ ഇല്ല.
ചാര്‍ജ്
41. പ്രോട്ടോണിന്റെ മാസ് എത്രയാണ്?
1.67 x 10-27
42. യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങള്‍ സ്വയം ചില വികരണങ്ങള്‍ പുറത്തുവിടുന്ന പ്രതിഭാസം അറിയപ്പെടുന്ന പേരെന്താണ്?
റേഡിയോ ആക്ടീവത
43. 1896-ല്‍ റേഡിയോ ആക്ടീവത കണ്ടെത്തിയത് ആരാണ്?
ഹെന് റി ബെക്വറല്‍
44. റേഡിയോ ആക്ടീവതയുടെ ഫലമായി പ്രധാനമായും എത്ര തരം കിരണങ്ങള്‍ പുറത്തുവരുന്നു?
മൂന്ന് തരം
45. റേഡിയോ ആക്ടീവതയുടെ ഫലമായി പുറത്തുവരുന്ന കിരണങ്ങള്‍ ഏതെല്ലാം?
ആല്‍ഫാ, ബീറ്റാ, ഗാമ
46. ആല്‍ഫാ കിരണങ്ങളുടെ ചാര്‍ജ് എന്താണ്?
പോസിറ്റീവ്
47. ബീറ്റാ കിരണങ്ങളുടെ ചാര്‍ജ് എന്താണ്?
നെഗറ്റീവ്
48. ഗാമ കിരണങ്ങളുടെ ചാര്‍ജ് എന്താണ്?
ചാര്‍ജില്ല
49. റേഡിയോ ആക്ടിവിറ്റിയെക്കുറിച്ചുള്ള പഠനത്തിന് ഹെന് റി ബെക്വറല്‍, മേരി ക്യൂറി, പിയറി ക്യൂറി എന്നിവര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ച വര്‍ഷം ഏതാണ്?
1903
50. റേഡിയോ ആക്ടീവ് മൂലകങ്ങളായ റേഡിയം, പൊളോണിയം എന്നിവ കണ്ടെത്തിയത് ആരാണ്?
മേരിക്യൂറി
51. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്?
ഏണസ്റ്റ് റഥര്‍ഫോര്‍ഡ് (1911)
52. ഏത് പരീക്ഷണത്തിലൂടെയാണ് ഏണസ്റ്റ് റഥര്‍ഫോര്‍ഡ് ന്യൂക്ലിയസ് കണ്ടെത്തിയത്?
ഗോള്‍ഡ് ഫോയില്‍ പരീക്ഷണം
53. ഏണസ്റ്റ് റഥര്‍ഫോര്‍ഡ് ഗോള്‍ഡ് ഫോയില്‍ (സ്വര്ണ്ണത്തകിട്) പരീക്ഷണത്തില്‍ ഉപയോഗിച്ച കിരണം ഏതാണ്?
ആല്‍ഫ
54. സ്വര്‍ണ്ണത്തിന്റെ ഏത് പ്രത്യേകത കാരണമാണ് ഗോള്‍ഡ് ഫോയില്‍ പരീക്ഷണത്തില്‍ തകിടായി സ്വര്‍ണം ഉപയോഗിച്ചത്?
മാലിയബിലിറ്റി
55. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞന് ആരാണ്?
റഥര്‍ഫോര്‍ഡ്
57. ആറ്റത്തിന്റെ മുഴുവന്‍ പോസ്റ്റീവ് ചാര്‍ജും മാസ് ഏകദേശം പൂര്‍ണമായും എവിടെ കേന്ദ്രീകരിച്ചിരിക്കുന്നു?
ന്യൂക്ലിയസില്‍
58. ഇലക്ട്രോണുകള്‍ ന്യൂക്ലിയസിനുചുറ്റും വൃത്താകൃതിയിലുള്ള _______-ല്‍ പ്രദക്ഷിണം ചെയ്യുന്നു.
ഓര്‍ബിറ്റ്
59. ഇലക്ട്രോണുകള്‍ക്കും ന്യൂക്ലിയസിനും ഇടയിലുള്ള ബലം ഏതാണ്?
കൂളംബിക ബലം
60. കൂളംബിക ബലം ഗണിതപരമായി ഏതിന് സമാനമാണ്?
ഗുരുത്വാകര്ഷണത്തിന്
61. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
മാക്സ് വെല്‍
62. ആറ്റത്തിന്റെ ഏത് പ്രത്യേകത വിശദീകരിക്കുന്നതില്‍ റഥര്‍ഫോര്‍ഡ് മാതൃക പരാജയപ്പെട്ടു?
സ്ഥിരത
63. 1932-ല്‍ ന്യൂട്രോണ്‍ കണ്ടെത്തിയത് ആര്?
ജെയിംസ് ചാഡ്വിക്
64. ന്യൂട്രോണിന്റെ മാസ് ഏത് ആറ്റത്തിന്റെ മാസിന് തുല്യമാണ്?
ഹൈഡ്രജന്‍
65. ന്യൂട്രോണിന്റെ ചാര്‍ജ് എന്താണ്?
ചാര്‍ജില്ല
66. ഏത് മൂലകത്തിന്റെ തകിടില്‍ ആല്‍ഫാ കിരണങ്ങളെ ശക്തമായി ഇടിപ്പിച്ചാണ് ചാഡ്വിക് ന്യൂട്രോണ്‍ കണ്ടെത്തുന്നത്?
ബെറിലിയം
67. റഥര്‍ഫോഡിന്റെ ആറ്റം മാതൃകയുടെ പരിമിതികള്‍ പരിഹരിക്കുന്നതിന് 1913-ല്‍ ബോര് ആറ്റം മാതൃക അവതരിപ്പിച്ച ഡാനിഷ് ശാസ്ത്രജ്ഞന് ആരാണ്?
നീല്‍സ് ബോര്
68. ബോര് ആറ്റം മാതൃക അനുസരിച്ച് ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണ്‍ പ്രദക്ഷിണം ചെയ്യുന്നത് എവിടെയാണ്?
നിശ്ചിത ഓര്‍ബിറ്റുകളില്‍
69. ബോര് മാതൃക അനുസരിച്ച് ആറ്റത്തിന്റെ ഓരോ ഓര്ബിറ്റിലേയും ഇലക്ട്രോണിന് നിശ്ചിത ഊര്ജമുള്ളതിനാല് ഓര്‍ബിറ്റുകളെ വിളിച്ച പേരെന്താണ്?
ഊര്‍ജനിലകള്‍
70. ബോര് ആറ്റം മാതൃകയിലെ ആശയ പ്രകാരം ഒരു നിശ്ചിത ഓര്‍ബിറ്റില്‍ പ്രദക്ഷിണം ചെയ്യുന്നിടത്തോളം ഇലക്ട്രോണിന്റെ ഊര്‍ജം കൂടുകയോ കുറയുകയോ ചെയ്യാത്തതിനാല്‍ ഓര്ബിറ്റുകള് _________ എന്നറിയപ്പെടുന്നു.
സ്ഥിരോര്ജനിലകള്
71. പ്രോട്ടോണിന്റെ മാസ്
1.00727u
72. ഇലക്ട്രോണിന്റെ മാസ്
0.00548u
73. ന്യൂട്രോണിന്റെ മാസ്
1.00866u
74. ആറ്റങ്ങളുടെ മാസ് പ്രസ്താവിക്കുന്ന യൂണിറ്റ് ഏതാണ്
യൂണിഫൈഡ് അറ്റോമിക് മാസ് യൂണിറ്റ് (u)
75. ഒരു ഇലക്ട്രോണിന്റെ മാസ് പ്രോട്ടോണിന്റെ മാസിന്റെ എത്ര ഭാഗം ആണ്?
1/1837
ആറ്റം സിദ്ധാന്തം
എല്ലാ പദാര്‍ഥങ്ങളും ഏത് അതി സൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്: ആറ്റം
രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണിക: ആറ്റം
രാസപ്രവര്‍ത്തനവേളയില്‍ ആറ്റത്തെ വിഭജിക്കാന്‍ സാധ്യമല്ല.
ആറ്റത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ല.
ഒരു മൂലകത്തിന്റെ ആറ്റങ്ങളെല്ലാം വലുപ്പത്തിലും ഗുണത്തിലും മാസിലും ഒരുപോലെ ആയിരിക്കും.
വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങള്‍ വലുപ്പത്തിലും ഗുണത്തിലും മാസിലും വ്യത്യാസമുള്ളവ ആയിരിക്കും.
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക