Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
1. അറ്റോമിക മാസിന്റെ അടിസ്ഥാനത്തില്‍ പീരിയോഡിക് നിയമം ആവിഷ്കരിച്ചത് ആരാണ്?
ദിമിത്രി ഇവാനോവിച്ച് മെന്‍ഡലീഫ്
2. മെന്‍ഡലീഫ് പീരിയോഡിക് ടേബിള്‍ തയ്യാറാക്കിയ വര്‍ഷം ഏത്?
1869
3. എന്തിന്റെ അടിസ്ഥാനത്തിലാണ് മെന്‍ഡലീഫ് പീരിയോഡിക് ടേബിളില്‍ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്?
അറ്റോമിക മാസ്
4. മൂലകങ്ങളുടെ ഗുണങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് അറ്റോമിക മാസിനെയല്ല, മറിച്ച് അറ്റോമിക നമ്പറിനെയാണ് എന്ന് കണ്ടെത്തിയത് ആരാണ്?
ഹെന് റി മോസ്ലി
5. ഏത് പരീക്ഷണങ്ങളിലൂടെയാണ് മൂലകങ്ങളുടെ ഗുണങ്ങള്‍ അറ്റോമിക നമ്പറിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയത്?
എക്സ്റേ ഡിഫ്രാക്ഷന്‍ പരീക്ഷണങ്ങള്‍
6. ആധുനിക പീരിയോഡിക് നിയമം തയ്യാറാക്കിയത് ആരാണ്?
ഹെന് റി മോസ്ലി
7. മെന്‍ഡലീഫിന്റെ പീരിയോഡിക് നിയമത്തെ പരിഷ്കരിച്ച് ആധുനിക പീരിയോഡിക് നിയമം തയ്യാറാക്കിയത് ആരാണ്?
ഹെന് റി മോസ്ലി
8. മൂലകങ്ങളുടെ രാസഗുണങ്ങളും ഭൗതികഗുണങ്ങളും അവയുടെ അറ്റോമിക നമ്പറിന്റെ ആവര്ത്തനഫലങ്ങളാണെന്ന് പറയുന്ന നിയമം ഏത്?
ആധുനിക പീരിയോഡിക് നിയമം
9. ആധുനിക പീരിയോഡിക് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോസ്ലി മൂലകങ്ങളെ എന്തിന്റെ ആരോഹണക്രമത്തില്‍ വിന്യസിക്കുകയും ആധുനിക പീരിയോഡിക് ടേബിളിന് രൂപം നല്‍കുകയും ചെയ്തത്?
അറ്റോമിക നമ്പറിന്റെ
10. ഗുണങ്ങളില്‍ വ്യത്യാസമുള്ള ചില ചില മൂലകങ്ങളെ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് ഏത് പീരിയോഡിക് ടേബിളിന്റെ പരിമിതിയാണ്?
മെന്‍ഡലീഫ്
11. സോഡിയം (Na), പൊട്ടാസ്യം (K) എന്നിവ ഏതുതരം ലോഹങ്ങളാണ്?
മൃദു
12. ഒരേ മൂലകത്തിന്റെ ഐസോടോപ്പുകള്‍ക്ക് പീരിയോഡിക് ടേബിളില്‍ വ്യത്യസ്ത സ്ഥാനം നല്കാന് കഴിയുന്നില്ലെന്ന മെന്‍ഡലീഫ് പീരിയോഡിക് ടേബിളിന്റെ പരിമിതി പരിഹരിച്ചത് ആരാണ്?
ഹെന് റി മോസ്ലി
13. അറ്റോമിക മാസിന്റെ ആരോഹണക്രമം പീരിയോഡിക് ടേബിളില്‍ എല്ലായിടത്തും കൃത്യമായി പാലിക്കാന്‍ കഴിഞ്ഞില്ലെന്നത് ഏത് പീരിയോഡിക് ടേബിളിന്റെ പരിമിതിയാണ്?
മെന്‍ഡലീഫ് പീരിയോഡിക് ടേബിള്‍
14. ആര്‍ഗണിന്റെ (Ar) അറ്റോമിക മാസ് എത്ര?
40
15. പൊട്ടാസ്യത്തിന്റെ (K) അറ്റോമിക മാസ് എത്ര?
39
16. നിലവിലെ പീരിയോഡിക് ടേബിളില്‍ എത്ര മൂലകങ്ങള്‍ ഉണ്ട്?
118
17. പീരിയോഡിക് ടേബിളില്‍ വിലങ്ങനെയുള്ള നിരകളെ വിളിക്കുന്ന പേരെന്ത്?
പീരിയഡുകള്‍
18. പീരിയോഡിക് ടേബിളില്‍ കുത്തനെയുള്ള കോളങ്ങളെ വിളിക്കുന്ന പേരെന്ത്?
ഗ്രൂപ്പുകള്‍
19. ഒരേ ഗ്രൂപ്പിലുള്ള മൂലകങ്ങളുടെ ഏതൊക്കെ സ്വഭാവങ്ങളിലാണ് സമാനത പ്രകടിപ്പിക്കുന്നത്?
രാസഭൗതിക
20. പീരിയോഡിക് ടേബിളില്‍ ഏറ്റവും അവസാനമായി മൂലകങ്ങള്‍ ചേര്‍ത്ത വര്‍ഷമേത്?
2016
21. എത്ര മൂലകങ്ങളെയാണ് 2016-ല്‍ പീരിയോഡിക് ടേബിളില്‍ ഉള്‍പ്പെടുത്തിയത്?
നാല്
22. 2016-ല്‍ പീരിയോഡിക് ടേബിളില്‍ ഉള്‍പ്പെടുത്തിയ ഉള്‍പ്പെടുത്തിയ മൂലകങ്ങള്‍ ഏതെല്ലാം?
നിഹോണിയം (Nh), മോസ്കോവിയം (Mc), ടെന്നെസിന്‍ (Ts), ഒഗനെസന്‍ (Og)
23. നിഹോണിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
113
24. മോസ്കോവിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
115
25. ടെന്നെസിന്റെ അറ്റോമിക നമ്പര്‍ എത്ര?
117
26. ഒഗനെസന്റെ അറ്റോമിക നമ്പര്‍ എത്ര?
118
27. നിഹോണിയം എന്ന പേര് ലഭിച്ചത് ഏത് ജാപ്പനീസ് വാക്കില്‍നിന്നാണ്?
നിഹോണ്‍
28. ജപ്പാന് എന്നതിന് ജാപ്പനീസ് ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കായ നിഹോണിന്റെ അര്‍ത്ഥം എന്താണ്?
ഉദയസൂര്യന്റെ നാട്
29. മോസ്കോവിയം എന്ന മൂലകത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടന്നിരുന്ന നഗരമേത്?
മോസ്കോ
30. ടെന്നെസിന്‍ എന്ന മൂലകത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടന്നിരുന്ന നഗരമേത്?
ടെന്നെസി
31. ഏത് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ത്ഥമാണ് ഒഗനെസന്‍ എന്ന മൂലകത്തിന് ആ പേര് നല്‍കിയത്?
പ്രഫ യൂറി ഒഗനെഷ്യന് എന്ന ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്
32. ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാര്‍ത്ഥം മൂലകങ്ങള്‍ക്ക് അവരുടെ പേര് നല്കിയ ആദ്യത്തെ മൂലകം ഏത്?
സീബോര്‍ഗിയം
33. ഏത് അമേരിക്കന്‍ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ത്ഥമാണ് സീബോര്ഗിയത്തിന് ആ പേര് ലഭിച്ചത്?
ഗ്ലെന്‍ സീബോര്‍ഗ്
34. സീബോര്ഗിയത്തിന്റെ അറ്റോമിക നമ്പര്‍ എത്രയാണ്?
106
35. ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാര്‍ത്ഥം മൂലകങ്ങള്‍ക്ക് അവരുടെ പേര് നല്കിയ രണ്ടാമത്തെ മൂലകം ഏത്?
ഒഗനെസന്‍
36. ആധുനിക പീരിയോഡിക് ടേബിളിലെ പീരിയഡുകളുടെ എണ്ണമെത്ര?
ഏഴ്
37. ആധുനിക പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണമെത്ര?
18
38. മൂലകങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള പീരിയഡ് ഏത്?
ഒന്നാമത്തേത്
39. 2, 3 എന്നീ പീരിയഡുകളിലെ മൂലകങ്ങളുടെ എണ്ണം എത്ര?
എട്ട്
40. നാലാമത്തെ പീരിയഡുകളില്‍ എത്ര മൂലകങ്ങളുണ്ട്?
18
41. ഒരൂ മൂലകത്തെ സംബന്ധിച്ച് പീരിയോഡിക് ടേബിളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ എന്തെല്ലാം?
പേര്, പ്രതീകം, അറ്റോമിക നമ്പര്‍, സ്ഥാനം, അറ്റോമിക മാസ്
42. ഒന്നാം ഗ്രൂപ്പ് മൂലകമായ ലിഥിയത്തിന്റെ പ്രതീകം എന്ത്?
Li
43. ലിഥിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
മൂന്ന്
44. ലിഥിയത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം ഏത്?
2, 1
45. ഒന്നാം ഗ്രൂപ്പ് മൂലകമായ സോഡിയത്തിന്റെ പ്രതീകം എന്ത്?
Na
46. സോഡിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
11
47. സോഡിയത്തിന്റെ ഇലക്ട്രോണ്‍ വിന്യാസം എത്ര?
2, 8, 1
48. ഒന്നാം ഗ്രൂപ്പ് മൂലകമായ പൊട്ടാസ്യത്തിന്റെ പ്രതീകം ഏത്?
K
49. പൊട്ടാസ്യത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
19
50. ഒന്നാം ഗ്രൂപ്പ് മൂലകമായ റുബീഡിയത്തിന്റെ പ്രതീകം എന്ത്?
Rb
51. റുബീഡിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
37
52. ഒന്നാം മൂലകമായ സീസിയത്തിന്റെ പ്രതീകം ഏത്?
Cs
53. സീസിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര
55
54. ഒന്നാം ഗ്രൂപ്പ് മൂലകമായ ഫ്രാന്‍സിയത്തിന്റെ പ്രതീകം ഏത്?
Fr
55. ഫ്രാന്‍സിയത്തിന്റെ അറ്റോമിക നമ്പര്‍ എത്ര?
87
56. ഒന്നാം ഗ്രൂപ്പ് മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണിന്റെ എണ്ണം എത്ര?
ഒന്ന്
57. രണ്ടാം ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണിന്റെ എണ്ണം എത്ര?
രണ്ട്
58. മൂലകങ്ങളുടെ രാസഗുണങ്ങള്ക്കടിസ്ഥാനം അവയുടെ ___________ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്.
ബാഹ്യതമ
59. ഏത് ഷെല്ലിലെ ഇലക്ട്രോണുകളാണ് രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്?
ബാഹ്യതമ
60. ഒന്നാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ആല്‍ക്കലി ലോഹങ്ങള്‍
61. രണ്ടാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍
62. 3 മുതല്‍ 12 വരെയുള്ള ഗ്രൂപ്പുകളിലെ മൂലക കുടുംബത്തിന്റെ പേരെന്ത്?
സംക്രമണ മൂലകങ്ങള്‍
63. 13-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ബോറോണ്‍ കുടുംബം
64. 14-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
കാര്‍ബണ്‍ കുടുംബം
65. 15-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
നൈട്രജന്‍ കുടുംബം
66. 16-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ഓക്സിജന്‍ കുടുംബം
67. 17-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ഹാലൊജനുകള്‍
68. 18-ാം ഗ്രൂപ്പ് മൂലക കുടുംബത്തിന്റെ പേരെന്ത്?
ഉല്‍ക്കൃഷ്ട വാതകങ്ങള്‍
69. ഒന്ന്, രണ്ട് ഗ്രൂപ്പുകളിലേയും 13 മുതല്‍ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
പ്രധാന ഗ്രൂപ്പ് മൂലകങ്ങള്‍
70. പ്രധാന ഗ്രൂപ്പ് മൂലകങ്ങളിലെ ലോഹങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
സോഡിയം, മഗ്നീഷ്യം, ലിഥിയം, ഫ്ളൂറിന് മുതലായവ
71. പ്രധാന ഗ്രൂപ്പ് മൂലകങ്ങളിലെ അലോഹങ്ങള്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍, ഫ്ളൂറിന് മുതലായവ
72. പ്രധാന ഗ്രൂപ്പ് മൂലകങ്ങളില്‍ ഖരാവസ്ഥയിലുള്ളവയ്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഇരുമ്പ്, കോപ്പര്‍, അലുമിനിയം, സോഡിയം
73. പ്രധാന ഗ്രൂപ്പ് മൂലകങ്ങളില്‍ ദ്രാവകാവസ്ഥയിലുള്ളവയ്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ബ്രോമിന്, സീസിയം, ഗാലിയം
74. പ്രധാന ഗ്രൂപ്പ് മൂലകങ്ങളില്‍ വാതകാവസ്ഥയിലുള്ളവയ്ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം?
ഹൈഡ്രജന്‍, ഹീലിയം, നൈട്രജന്‍, ഓക്സിജന്‍, ക്ലോറിന്‍, ഫ്ളൂറിന്
75. ലോഹ സ്വഭാവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്ന പേരെന്ത്?
76. ഉപലോഹങ്ങള്ക്ക് ഉദാഹരണം ഏതെല്ലാം?
സിലിക്കണ്‍ (Si), ജര്‍മേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb)